ആം ആദ്മികള്‍ ഒത്തുതീര്‍പ്പു തുടങ്ങി, നീക്കം പിളര്‍പ്പ് ഒഴിവാക്കാന്‍

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (11:46 IST)
യോഗേന്ദ്രയാദവിനേയും പ്രശാന്ത് ഭൂഷണേയും ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് നീക്കിയതിന് ശേഷവും അവസാനിക്കാതെ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഒശിവാക്കാന്‍ നേതൃത്വം ചര്‍ച്ച തുടങ്ങി. ഇന്നലെ രാത്രി യോഗേന്ദ്രയാദവുമായി കെജ്‌രിവാള്‍ പക്ഷത്തെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നാണ് വിവരം. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ചികിത്സക്ക് ശേഷം ദില്ലിയില്‍ മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

പത്ത് ദിവസത്തെ ചികിത്സക്ക് ശേഷം ഇന്നലെ തിരിച്ചെത്തിയ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്താന്‍ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും താത്പര്യം അറിയിച്ചിരുന്നു. ഇതോടെയാണ് ഇരുപക്ഷത്തിനു ഇടയിലുണ്ടായിരുന്ന മഞ്ഞ് ഉരുകാന്‍ തുടങ്ങിയത്. യോഗേന്ദ്രയാദവിന്റെ താല്പര്യം അറിയിച്ചതിനേ തുടര്‍ന്ന് കെജ്‌രിവാളുമായി അടുപ്പം പുലര്‍ത്തുന്ന സഞ്ജയ് സിംഗ്, അശുതോഷ്, ആശിഷ് ഖേതന്‍ എന്നിവര്‍ കുമാര്‍ വിശ്വാസിനേയും കൂട്ടി രാത്രി യോഗേന്ദ്ര യാദവിന്റെ വസതിയിലെത്തി.

രണ്ട്മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയാണ് പിന്നീട് നടന്നത്. ഇരുപക്ഷത്തിനുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ ചര്‍ച്ച ചെയ്തു എന്നാണ് വിവരം.ചര്‍ച്ചകളില്‍ സംതൃപ്തനാണെന്നും വരും ദിവസങ്ങളിലും കൂടുതല്‍ കൂടിക്കാഴ്ചകളുണ്ടാകുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഈ മാസം ഇരുപത്തിയെട്ടിന് ചേരുന്ന എഎപി ദേശീയ കൗണ്‍സില്‍ യോഗത്തിനു മുന്‍പു പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :