ഞങ്ങളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങൾ നശിക്കും, അഫ്‌ഗാനിൽ നടക്കുന്നത് കാണുന്നില്ലെ, വിവാദപരാമർശം നടത്തി മെഹബൂബ മുഫ്‌തി

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (10:21 IST)
കശ്‌മീരിന്റെ പ്രത്യേക പദവിൽ റദ്ദാക്കിയിട്ട് രണ്ട് വർഷം പിന്നിടുമ്പോൾ കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി
കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി.സമകാലിക സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നരേന്ദ്ര മോദി കശ്മീരികളുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും മെഹബൂബ മുഫ്‌തി ആവശ്യപ്പെട്ടു.


അഫ്‌ഗാനിൽ ഭരണം പിടിച്ചെടുത്തതും താലിബാൻ അമേരിക്കയുടെ നാറ്റോ സൈന്യത്തെ അഫ്ഗാനിൽ നിന്ന് പുറത്താക്കിയതും ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പ്രസംഗം. കേന്ദ്രം ഇനിയും ജമ്മു കശ്മീരിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഞങ്ങളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങൾ നശിക്കുമെന്നും ശനിയാഴ്ച കുൽഗാം ജില്ലയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് മെഹബൂബ മുഫ്‌തി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :