222 ഇന്ത്യാക്കാരെ അഫ്‌ഗാനിൽ നിന്നും തിരികെയെത്തിച്ചു, രക്ഷാദൗത്യം തുടരുമെന്ന് ഇന്ത്യ

കാബൂൾ‌| അഭിറാം മനോഹർ| Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (08:25 IST)
കാബൂൾ‌: 222 ഇന്ത്യാക്കാരെ അഫ്‌ഗാനിസ്ഥാനിൽ നിന്നും തിരികെ നാട്ടിലെത്തിച്ചു. രണ്ട് വിമാനങ്ങളിലായാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്.

ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 ഇന്ത്യന്‍ പൗരന്മാരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യന്‍ പൗരന്മാരും 2 നേപ്പാള്‍ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഞായറാഴ്ച ഡല്‍ഹിയിലെത്തിച്ചത്.

അഫ്ഗാനിസ്താനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :