ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ആശങ്കയറിയിച്ച ഹഖാനി ശൃംഖലക്ക് പുതിയ താലിബാന്‍ ഭരണത്തിലെ പങ്ക്

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (09:18 IST)
അഫ്ഗാനിസ്താന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന്റെ മുന്‍നിര നേതാക്കള്‍ കാബൂളില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ ലോകം ശ്രദ്ധയോടെ വീക്ഷിക്കുമ്പോൾ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തകളാണ് അഫ്‌ഗാനിൽ നിന്നും വരുന്നത്. ഐക്യരാഷ്ടസഭയിൽ ആശങ്കയറിയിച്ച ഭീകരസംഘമായ ‌ഹഖാനികൾക് ഭരണത്തിൽ പ്രധാന പദവികൾ ലഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

വിദേശ സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൗരന്‍മാര്‍ തുടങ്ങിയവരുടെ ജീവന്‍ അപഹരിച്ച സമീപകാല ആക്രമണങ്ങള്‍ നടത്തിയത് ഹഖാനികളാണ്.അഫ്ഗാനിസ്താനില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ നടന്ന ഞെട്ടിപ്പിക്കുന്നതും മാരകമായതുമായ അക്രമങ്ങൾക്ക് പിന്നിലെല്ലാം ഹഖാനി ശൃഖലയുടെ പങ്ക് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇവരെ തീവ്രവാദ ഗ്രൂപ്പായാണ് ഐക്യരാഷ്ട്രസഭയും അമേരിക്കയുമെല്ലാം പരിഗണിക്കുന്നത്.

2008-ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഹമീദ് കര്‍സായിക്കെതിരായ വധശ്രമത്തിലും വിദേശപൗരന്മാരെ തട്ടികൊണ്ടുപോയതിലും ഹഖാനികൾക്ക് പങ്കുണ്ട്. പാകിസ്ഥാൻ സൈന്യവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഹഖാനികൾ എന്നതാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. അല്‍ഖ്വയ്ദയ്ക്കും താലിബാനും ഇടയിലെ കണ്ണിയായും ഇവരെ വിശേഷിപ്പിക്കുന്നുണ്ട്. നിലവിൽ താലിബാൻ നടത്തുന്ന ചർച്ചകളിലെല്ലാം തന്നെ ഹഖാനി ഗ്രൂപ്പും പങ്കെടുക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :