അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ പരിശോധന, വാഹനങ്ങൾ കടത്തികൊണ്ടുപോയി

അഭിറാം മനോഹർ| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (13:01 IST)
അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ പരിശോധന നടത്തി. കാണ്ഡഹാറിലെയും ഹെരാത്തിലെയും അടഞ്ഞുകിടന്ന കോൺസുലേറ്റുകളിലാണ് താലിബാൻ പരിശോധന നടത്തിയത്. ഓഫീസ് വളപ്പിലുണ്ടായിരുന്ന വാഹനങ്ങൾ കടത്തികൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.

കാബൂളിന് പുറമെ കാണ്ഡഹാർ,മസാർ ഇ ഷരീ‌ഫ്,ഹെറാത്ത് എന്നിവിടങ്ങളിലാണ് ഇന്ത്യൻ കോൺസുലേറ്റുകളുള്ളത്. അതേസമയം അഫ്‌ഗാനിൽ നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് പോവാനാകാതെ കുടുങ്ങി കിടക്കുകയാണെന്ന് ഇന്ത്യൻ പ്രതിനിധി അറിയിച്ചു.

അതേസമയം നാറ്റോ,അമേരിക്കൻ സേനകൾക്ക് സഹായം നൽകിയവർക്ക് നേരെ താലിബാൻ പ്രതികാര നടപടികൾ തുടങ്ങിയതായി യുഎൻ ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. അഫ്‌ഗാനിസ്ഥാനിൽ പ്രതികാര നടപടികൾ ഒന്നും ഉണ്ടാവില്ലെന്നാണ് നേരത്തെ താലിബാൻ അറിയിച്ചിരുന്ന‌ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :