ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 6 ജനുവരി 2015 (17:22 IST)
ഇന്ത്യന്‍ തീരത്ത് പൊട്ടിത്തറിച്ച പാക് ബോട്ടിലെ ഭീകരര്‍ ലക്ഷ്യം വച്ചത് ഗുജറാത്തിലെ പോര്‍ബന്തര്‍ തുറമുഖത്തുള്ള നാവിക സംവിധാനങ്ങളെന്ന് സൂചന. കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഇന്ത്യന്‍ തീരത്ത് പാകിസ്ഥാനില്‍ നിന്ന് വന്ന് ബോട്ട് പൊട്ടിത്തെറിച്ചത്.ഇവര്‍ ലഷ്കറെ തയിബ ഭീകരരാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.
ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് നിന്ന് 365 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ബോട്ട് പൊട്ടിത്തെറിച്ചത്. ഒരു മണിക്കൂറോളം ബോട്ടിനെ പിന്തുടര്‍ന്ന
തീരസംരക്ഷണ സേന ബോട്ട് നിര്‍ത്താന്‍ മുന്നറിയിപ്പ് വെടുയുതിര്‍ത്തു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച ബോട്ട് വേഗത്തില്‍ മുന്നോട്ട് പായുകയും അതിനിടെ പൊട്ടിത്തെറിയിക്കുകയുമായിരുന്നു. സ്ഥോടനത്തെത്തുടര്‍ന്ന് ബോട്ട് മുങ്ങി.ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി ബോട്ട് നീങ്ങുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് തീരസംരക്ഷണ സേന തിരച്ചില്‍ നടത്തിയത്.
2008 നവംബര്‍ 26ന് സമാനമായ രീതിയില്‍ മുംബൈയിലെത്തിയാണ് മത്സ്യബന്ധനബോട്ടിലെത്തിയാണ് അജ്മല്‍ കസബും സംഘവും മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. മുംബയില്‍ ഇവര്‍ നടത്തിയ ആക്രമണത്തില്‍ 164 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.