എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ഭീകരനീക്കം

എയര്‍ ഇന്ത്യ വിമാനം , ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ , റാഞ്ചാന്‍ ഭീകരര്‍
കൊല്‍ക്കത്ത| jibin| Last Modified ഞായര്‍, 4 ജനുവരി 2015 (17:46 IST)
രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനത്തോട് അടുത്തു കൊണ്ടിരിക്കേ ഭീകരാക്രമണത്തിന്റെ നിഴലില്‍. എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ഭീകരര്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി.

ഡല്‍ഹി - കാബൂള്‍ എയര്‍ ഇന്ത്യാ വിമാനം റാഞ്ചാന്‍ ആണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് വിവരം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) യുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കി.
പ്രധാന വിമാനങ്ങളില്‍ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ബാഗേജുകളുടെ പരിശോധനയും കര്‍ശനമാക്കി.

റിപ്പബ്ലിക് ദിനാഘോഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒമാബ പങ്കെടുക്കാനിരിക്കെയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിമാന റാഞ്ചല്‍ ശ്രമം സംബന്ധിച്ച വിവരം ലഭിച്ചത്. അതേസമയം, എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന ഭീഷണി സന്ദേശം കൊല്‍ക്കത്തയിലെ എയര്‍ഇന്ത്യ ഓഫീസില്‍ ലഭിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ബംഗാളി ഭാഷയിലുള്ള അജ്ഞാത ഫോണ്‍ സന്ദേശം വന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :