തിരുവനന്തപുരം|
Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (17:11 IST)
രാജ്യത്തെ എല്ലാ റെയില്‍വേസ്റ്റേഷനുകളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി.രാജ്യത്തെ റെയില്‍വേസ്‌റ്റേഷനുകളിലും ട്രെയിനുകളിലും തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുള്ളതായി കേന്ദ്ര ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണിത്.
ചെന്നൈ ഇന്റലിജന്‍സ് ഓഫീസില്‍ നിന്നുള്ള ഇ-മെയില്‍ സന്ദേശത്തെ തുടര്‍ന്ന് തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ പരിശോധന നടത്തി. സംസ്ഥാനത്തെ മറ്റ് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.