മോസ്‌കോ|
VISHNU.NL|
Last Modified വ്യാഴം, 27 നവംബര്‍ 2014 (12:12 IST)
അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുന്നതായുള്ള രഹസ്യാന്വേഷന റിപ്പോര്‍ട്ടുകളേ തുടര്‍ന്ന് റഷ്യയി ഇസ്ലാം മതത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. റഷ്യയില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിട്ടീല്ലെങ്കിലും നിരോധനത്തിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന് പിറകെ നിരവധി ഇസ്ലാമിക പുസ്തകങ്ങളും നിരോധിക്കുന്നു. അതിനാല്‍ സ്മീപ ഭാവിയില്‍ തന്നെ
റഷ്യ ഇസ്ലാം മതം നിരോധിക്കുമെന്നാണ് വാര്‍ത്തകള്‍.
ഹിജാബിനെതിരെയുള്ള റഷ്യന്‍ നീക്കത്തെ പറ്റിയുളള ആശങ്കകള്‍ പങ്കുവച്ചുകൊണ്ട് അറബിക് വാര്‍ത്താ സൈറ്റ് ആയ ഇലാഫില്‍ പ്രസിദ്ധീകരിച്ച ലേഖനം തന്നെ ഇത്തരമൊരു സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ നഗരങ്ങളില്‍ അപമാനിക്കപ്പെടുന്നതായും ചിലപ്പോഴെല്ലാം ആക്രമിക്കപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിജാബ് ധരിക്കുന്നവര്‍ക്ക് ജോലി പോലും ലഭിക്കുന്നില്ലെന്നും ആരോപണം ഉണ്ട്. സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള പല വിദ്യാഭ്യാസായ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇപ്പോള്‍ തന്നെ നിലവില്‍ വന്നിട്ടുണ്ട്.
തീവ്രവാദം വളരുന്നതിന്റെ സൂചകമാണ് ഹിജാബ് ധരിക്കുന്നവരുടെ എണ്ണം കൂടുന്നതെന്നാണ് മുന്‍ ഇസ്ലാമിക് ജിഹാദിയായ തൗഫീക്ക് ഹമീദ് പറയുന്നത്. ഇന്തോനേഷ്യയിലും, ഈജിപ്തിലും അള്‍ജീരിയയിലും ബ്രിട്ടനിലും ഒക്കെ ഹിജാബ് ധരിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് തീവ്രവാദം വളര്‍ന്നതെന്നും മുന്‍ ജിഹാദി തന്നെ പറയുന്നു.
അതേസമയം ഹിജാബ് നിയന്ത്രണങ്ങള്‍ റഷ്യയിലെ മുസ്ലീം സമൂഹത്തില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. അതേ സമയം ഇസ്ലാമിക പുസ്തകങ്ങള്‍ വ്യാപകമായി നിരോധിക്കപ്പെടുകയും ചെയ്യുന്നു. തീവ്രവാദത്തേയും ജിഹാദിനേയും പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങളാണ് നിരോധിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.