അമിത് ഷാ നരഭോജി, മോഡി ബ്രഹ്മ പിശാച്; ആഞ്ഞടിച്ച് ലാലു

പട്ന| VISHNU N L| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (16:52 IST)
ബിജെപി അധ്യക്ഷന്‍ അമിത് ഷാ നരഭോജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രഹ്മ പിശാചുമാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. കാലിതീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് അമിത് ഷാ റാലിക്കിടെ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ലാലു. വരുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാമെന്ന പ്രതീക്ഷ വേണ്ടെന്നും ലാലു കൂട്ടിച്ചേർത്തു.

'അമിത് ഷാ ഒരു നരഭോജിയാണ്. ബിജെപിയുടെ തോൽവി അനിവാര്യമാണ്. നരേന്ദ്ര മോദി ഗുജാറത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അവിടുത്തെ കുറ്റകൃത്യങ്ങൾ എത്രയായിരുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? അദ്ദേഹം ബിഹാറിലെ ജനങ്ങളെയും എന്നെയും അപകീർത്തിപ്പെടുത്തുകയാണ്. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ ബ്രഹ്മ പിശാച് എന്നാണ് വിശേഷിപ്പിക്കുക'– ലാലു മാധ്യമങ്ങളോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :