ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്, കല്ലേറ്, ജലപീരങ്കി

New Delhi, CAA, Narendra Modi, Amit Shah, പൗരത്വ ഭേദഗതി നിയമം, നരേന്ദ്ര മോദി, അമിത് ഷാ
ന്യൂഡൽഹി| ആസാദ് പോള്‍| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2019 (20:39 IST)
ഡല്‍ഹി സംഘര്‍ഷഭരിതമായ മണിക്കൂറുകളിലൂടെ കടന്നുപോകുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വലിയ സംഘര്‍ഷാവസ്ഥയാണ് രാജ്യ തലസ്ഥാനത്ത് നിലനില്‍ക്കുന്നത്. പ്രതിഷേധക്കാര്‍ ഒരു കാര്‍ അഗ്‌നിക്കിരയാക്കി. പൊലീസിനു നേരെ കല്ലേറുണ്ടായി.

ഡൽഹി ജുമാ മസ്ജിദിൽനിന്ന് തുടങ്ങിയ പ്രതിഷേധം ഡല്‍ഹി ഗേറ്റിന് സമീപം പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമമുണ്ടായി. പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു. ക്യാമറകള്‍ തകര്‍ത്തു.

സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ 17 സ്റ്റേഷനുകള്‍ അടച്ചു. ഇതോടെ തലസ്ഥാനനഗരി ഗതാഗതക്കുരുക്കിലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :