ഒബാമയ്ക്ക് തെലങ്കാനയുടെ ക്ഷണം

ഹൈദരാബാദ്:| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (15:21 IST)
റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി ഇന്ത്യയിലെത്തുന്ന
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് തെലങ്കാനയുടെ ക്ഷണം. ക്ഷണം സംബന്ധിച്ച് ചീഫ് സെക്രട്ടറി രാജീവ് ശര്‍മ്മ അമേരിക്കന്‍ എംബസിക്ക് കത്തയച്ചു. ഒബാമയുടെ സന്ദര്‍ശനം ഹൈദ്രാബാദിന്റെ ആഗോളതലത്തിലുള്ള സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

മുന്‍പ് 2000-ത്തില്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണും 2006ല്‍ ജോര്‍ജ്ജ് ബുഷും ഹൈദ്രാബാദ് സന്ദര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ ക്ഷണം ഒബാമ സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ കരുതുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :