സിറിയയില്‍ ഭീകരര്‍ ഉള്‍പ്പെടെ 860പേര്‍ കൊല്ലപ്പെട്ടു

  ഐഎസ് ഐഎസ് , സിറിയ , അമേരിക്ക , വ്യോമാക്രമണം , ബരാക് ഒബാമ
ഡമസ്കസ്| jibin| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (11:12 IST)
ഐഎസ് ഐഎസ് ആക്രമണം വ്യാപിപ്പിച്ച സിറിയയിലെ തീവൃവാദ കേന്ദ്രങ്ങളില്‍ നടത്തി വരുന്ന വ്യോമാക്രമണത്തില്‍ ഇതുവരെ 860 പേര്‍ കൊല്ലപ്പെട്ടു. 746 ഭീകരരും അല്‍ഖാഇദയുമായി ബന്ധമുള്ള സായുധസംഘത്തിലെ 68 പേരും 50ല്‍പരം സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആഹ്വാനത്തില്‍ ഐഎസ് ഐഎസിനെതിരെ സെപ്റ്റംബര്‍ പകുതിയോടെ അമേരിക്കയും സഖ്യസേനയും കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. കൊല്ലപ്പെട്ട സാധാരണക്കാരില്‍ എട്ട് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു.

ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സിറിയയിലും ഇറാഖിലും അമേരിക്കയും സഖ്യ കഷികളും കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :