Last Modified വെള്ളി, 7 ജൂണ്‍ 2019 (12:37 IST)
മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപാലിലെ ലിഖന്‍ഡിയിലാണ് സംഭവം. മൊബൈലില്‍നിന്ന് ബാറ്ററി ഊരി മാറ്റി പ്രത്യേകം ചാര്‍ജറില്‍ ഘടിപ്പിച്ച് ചാര്‍ജ് ചെയ്യുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
കുട്ടിയുടെ മുഖത്തും നെഞ്ചിലുമാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.