മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു

 cellphone explosion , madhya pradesh , death , police , പൊലീസ് , മൊബൈല്‍ ഫോണ്‍ , പൊട്ടിത്തെറി , മരണം
ഭോപ്പാല്‍| Last Modified വ്യാഴം, 6 ജൂണ്‍ 2019 (14:46 IST)
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ദാര്‍ ജില്ലയിലാണ് ദാരുണമായ സംഭവം. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ചാര്‍ജ് ചെയ്‌തു കൊണ്ടിരിക്കെ ഫോണില്‍ സംസാരിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായത്. വലിയ ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ ഓടിയെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അപകടം ഉണ്ടായതിന് പിന്നാലെ കുട്ടി ബോധരഹിതനായെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൊബൈല്‍ ഫോണിന്‍റെ ബാറ്ററിയും ചാര്‍ജറും കുത്തിയിട്ടിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിത്തെറിച്ച നിലയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :