September 5, Teachers' Day 2025: അധ്യാപകദിനം ചരിത്രം

തമിഴ്നാട്ടിലെ തിരുത്തണിയില്‍ ജനിച്ച എസ്.രാധാകൃഷ്ണന്‍ ഫിലോസഫിയിലാണ് ബിരുദാനന്തരബിരുദം നേടിയത്

Teachers Day, September 5 Teachers Day, Teachers Day History, Teachers Day in India, അധ്യാപക ദിനം, അധ്യാപകദിനം ചരിത്രം, സെപ്റ്റംബര്‍ അഞ്ച് അധ്യാപകദിനം, അധ്യാപകദിനം വിവിധ രാജ്യങ്ങളില്‍
Kochi| രേണുക വേണു| Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (09:39 IST)

Teachers Day 2025: രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് ഇന്ത്യ അധ്യാപക ദിനം ആചരിക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്. 1888ലാണ് സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ ജനിച്ചത്.

തമിഴ്നാട്ടിലെ തിരുത്തണിയില്‍ ജനിച്ച എസ്.രാധാകൃഷ്ണന്‍ ഫിലോസഫിയിലാണ് ബിരുദാനന്തരബിരുദം നേടിയത്. ചെന്നൈ പ്രസിഡന്‍സി കോളേജിലും കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം 1931 മുതല്‍ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാര്‍സിലറായും പ്രവര്‍ത്തിച്ചിരുന്നു. 1936ല്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഈസ്റ്റേണ്‍ റീജിയണല്‍ ആന്റ് എത്തിക്സ് എന്ന വിഷയം പഠിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ടു. ഇത്തരത്തില്‍ അക്കാദമിക പ്രഭാവം ഉള്ള ഒരു വ്യക്തിയുടെ ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപകദിനമായി ആചരിക്കുന്നത്.

1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കപ്പെടുന്നുണ്ട്.

അധ്യാപകദിനം വിവിധ രാജ്യങ്ങളില്‍

ഇന്ത്യയില്‍ സെപ്റ്റംബര്‍ അഞ്ചിനും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 11 നും ആണ് അധ്യാപകദിനം ആചരിക്കുന്നത്. സാധരണയായി ഒക്ടോബര്‍ അഞ്ചിനാണ് ലോകം മുഴുവന്‍ യുനെസ്‌കോ അധ്യാപക ദിനം ആഘോഷിക്കുന്നത്.1966 ല്‍ അധ്യാപകരുടെ ജീവിത നിലവാരം സംബന്ധിച്ച ശുപാര്‍ശ ഒപ്പിട്ടത് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിവസം.

പല രാജ്യങ്ങളില്ലും അധ്യാപകദിനം വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ മൊത്തത്തില്‍ സെപ്റ്റബര്‍ 11-നാണ് അധ്യാപക ദിനം അഘോഷിക്കുന്നത്.

ഓരോ രാജ്യത്തും അവരുടെ വിദ്യാഭ്യാസ രംഗവും ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധ്യാപക ദിനഘോഷത്തിന്റെ കാരണം. അമേരിക്കയില്‍ മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപകദിനം ആഘോഷിക്കുന്നത്.

ചൈനയാകട്ടെ പലദിവസങ്ങളിലും അധ്യാപകദിനം അഘോഷിച്ചിട്ടുണ്ട്. തായ്വാനില്‍ കണ്‍ഫുഷ്യസിന്റെ ജന്മദിനത്തില്‍ തന്നെയാണ് അധ്യപകദിനാഘോഷം.

തായ്ലന്‍ഡില്‍ ജനുവരി 16-നാണ് അധ്യാപകദിനം. അര്‍ജന്റീനയില്‍ രാഷ്ട്രപതി ഡോ.മിന്‍ഗോ ഫാസ്റ്റിനൊ സാര്‍മിയന്റോയുടെ ചരമദിനമാണ് അധ്യാപകദിനം. തെക്കേ അമേരിക്കന്‍ രാജ്യമായ് ബൊളീവയയില്‍ അധ്യാപകരെ ഓര്‍മ്മിക്കുന്നത് അവിടത്തെ ആദ്യത്തെ സ്‌കൂളിന് തറക്കല്ലിട്ട ദിവസമാണ്.

ബ്രസീലില്‍ ഒക്ടോബര്‍ 15-നാണ് അധ്യപകദിനം. പെദ്രോ ചക്രവര്‍ത്തി സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി സ്‌കൂളുള്‍ നിര്‍മ്മിക്കാന്‍ നിയമം ഉണ്ടാക്കിയ ദിവസമാണിത്. ഉറുഗ്വെയില്‍ വിദ്യാര്‍ത്ഥിദിനമായ സെപ്റ്റബര്‍ 21 ന്റെ അടുത്തദിവസമാണ് അധ്യാപകദിനം.

കൊളംബിയയില്‍ മേയ് 15 ഉം,കോസ്റ്ററിക്കയില്‍ സെപ്റ്റംബര്‍ 11-ഉം, ബ്രൂണെയില്‍ സെപ്റ്റാംബര്‍ 23-നുമാണ് അധ്യാപകദിനം അഘോഷിക്കുന്നത്.

ഒമാന്‍, സുറിയ, ഈജിപ്ത്, ലിബിയ, ഖത്തര്‍, യമന്‍, ടുണീഷ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫെബ്രുവരി 28-നാണ് അധ്യാപകദിനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :