അധ്യാപികയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

അധ്യാപിക,കൊലപാതകം,ഭര്‍ത്താവ്
ഖരഗാപൂര്‍| JITHIN| Last Updated: ബുധന്‍, 18 ജൂണ്‍ 2014 (12:05 IST)
ബംഗാളിലെ ഡെബ്രയില്‍ സ്കൂള്‍ അദ്യാപികയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. സുപ്രിയ മന്നയെ യാണ് മരത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു സുപ്രിയയുടെ ഭര്‍ത്താ‍വിന്റേ ബന്ധുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സുപ്രിയയുടെ ഭര്‍ത്താവ് സാരഥി മന്ന ഒളിവിലാണ്. ഇയാളുടെ മാതാപിതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിവാഹ ശേഷം ജോലിക്കു പോകുന്നതിലുള്ള എതിര്‍പ്പ് വകവയ്ക്കാതിരുന്നതിനാലാണ് സുപ്രിയയെ കൊല്ലാന്‍ ഭര്‍ത്താവും ബന്ധുക്കളും തീരുമാനിച്ചത്.

എന്നാല്‍ സുപ്രിയയുടെ മരണത്തില്‍ പങ്കില്ലെന്നും തങ്ങള്‍ നിരപരാധികളാണെന്നുമാണ് സാരഥിയുടെ മാതാപിതാക്കളുടെ നിലപാട്. പറഞ്ഞു. സാരഥിയുടെ ഒരു ബന്ധുവിന്റേ വീട്ടില്‍ നിന്നും സുപ്രിയയുടേതെന്നും സംശയിക്കപ്പെടുന്ന രക്തക്കറ പോലീസ് കണ്ടെത്തിയിരുന്നു

ഇതിനിടെ പരാതിപ്പെടാന്‍ ഏത്തിയ സുപ്രിയയുടെ സഹോദരനെ പിന്തിരിപ്പിക്കാന്‍ ശൃമിച്ച പോലീസ് നടപടിയെ തുടര്‍ന്നു നാട്ടുകാര്‍ അക്രമാസക്തരായി. ഇതേ തുടര്‍ന്നു നടന്ന ആക്രമണത്തില്‍ നാട്ടുകാര്‍ നിരവധി വഹനങ്ങള്‍ ക്കു തീയിടുകയും സാരതിയുടെ ബന്ധുക്കളെ മര്‍ദ്ദിക്കുകയും ചെയ്തു. വിവാഹത്തിനു ശേഷവും അദ്യാപികയായി തുടന്നതിനു ഭര്‍ത്താ‍വിന്റെ ബന്ധുക്കള്‍ സുപ്രിയയെ പീഡിപ്പിച്ചിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :