പിതാവിന്‍റെ ഘാതകന്‍ 'ദൃശ്യം' കണ്ടത് മൂന്നുതവണ!

ദൃശ്യം, മോഹന്‍ലാല്‍, മീന, ജീത്തു ജോസഫ്, കൊലപാതകം, പ്രതി
കോഴിക്കോട്| Last Modified വ്യാഴം, 12 ജൂണ്‍ 2014 (11:52 IST)
സ്വത്ത് തട്ടിയെടുക്കാനായി പിതാവിനെ കൊലപ്പെടുത്തിയ മകന്‍ മിഥുലാജ് 'ദൃശ്യം' എന്ന സൂപ്പര്‍ഹിറ്റ് സിനിമ കണ്ടത് മൂന്നുതവണ. മൃതദേഹം കണ്ടത്തൊനായില്ലെങ്കില്‍ പ്രതി ശിക്ഷിക്കപ്പെടില്ലെന്ന കഥ ഏറെ ആകര്‍ഷിച്ചതിനാലാണ് ദൃശ്യം മൂന്നുതവണ കണ്ടതെന്ന് മിഥുലാജ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

കോഴിക്കോട് താമരശ്ശേരി സ്വദേശിയായ വ്യവസായി അബ്ദുല്‍ കരീമിനെ കാണാതായ സംഭവമാണ് കൊലപാതകമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. സംഭവത്തില്‍ മക്കളായ മിഥുലാജ്(26), ഫിര്‍ദൗസ്(23) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

സ്വത്ത് നല്‍കാത്തതിനാല്‍ പിതാവിനെ മയക്കി കിടത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മൈസൂരിലെ കനാലില്‍ തള്ളിയെന്നാണ് വിവരം. കൊലപാതകം നടന്നതിന് ശേഷമാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം പുറത്തിറങ്ങിയത്.

മൃതദേഹം കണ്ടെത്തിയില്ലെങ്കില്‍ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന സിനിമാക്കഥ തന്നെ ഏറെ ആകര്‍ഷിച്ചു എന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃ^ശ്യം ക്രൈം കവറപ്പാണ് പ്രമേയമാക്കിയത്. സിനിമ വന്‍ ഹിറ്റായെങ്കിലും കുറ്റകൃത്യത്തെ ന്യായീകരിക്കുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :