തിരുവനന്തപുരം|
Last Modified വെള്ളി, 6 ജൂണ്‍ 2014 (18:18 IST)
കിടപ്പുമുറിയില്‍ നവവധു തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് പൊലീസിന്‍റെ വലയിലായി. ചെങ്കല്‍ കീഴമ്മാകം എസ്എല്‍ ഭവനില്‍ അജി എന്ന അജികുമാറിനെയാണു (33) പൊലീസ് അറസ്റ്റ് ചെയ്തത്.
അജിയുടെ ഭാര്യ മഞ്ജു എന്ന 22 കാരി കഴിഞ്ഞ ഞായറാഴ്ചയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ചെങ്കല്‍ വിപി നിവാസില്‍ വിജയന്‍ - വല്‍സലകുമാരി ദമ്പതികളുടെ മകളാണ് മരിച്ച മഞ്ജു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മഞ്ജുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നാണു മഞ്ജുവിന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
മണല്‍ മാഫിയ പ്രവര്‍ത്തകനായ അജികുമാറിന്‍റെ സ്വാധീനത്തിനു വഴങ്ങി പൊലീസ് കേസ് വളച്ചൊടിച്ചിരിക്കുകയാണെന്ന് മാതാപിതാക്കളുടെ ആരോപണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളു എന്നാണു പൊലീസ് പറയുന്നത്.