ശബരിമലയില്‍ നിറപുത്തരി ആഘോഷിച്ചു

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2020 (15:44 IST)



ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നിറപുത്തരി ആഘോഷം നടന്നു. തലേ ദിവസം
വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രമേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു..

നട തുറന്ന
ദിവസം പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.നിറപുത്തരിപൂജക്കായി
ക്ഷേത്രനട
പുലര്‍ച്ചെ 4 മണിക്ക് തുറനു .തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും നടന്നു. അതിനുശേഷം മഹാഗണപതിഹോമം.പിന്നേട് മണ്ഡപത്തില്‍ പൂജചെയ്ത് വച്ചിരിക്കുന്ന നെല്‍കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് പൂജയ്ക്കായി എടുത്തു .

വെളുപ്പിന് തന്നെ .5.50നും 6.20 നും മദ്ധ്യേയുള്ള
മുഹൂര്‍ത്തത്തില്‍ നിറപുത്തരിപൂജ നടതുകയും പിന്നീട് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലില്‍ പൂജിച്ച നെല്‍കതിരുകള്‍ വിതരണം ചെയ്യുകയും ചെയ്തു. .




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :