പഞ്ചായത്ത് പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ വണങ്ങിയില്ല; 17 കാരന്റെ കൈപ്പത്തി വെട്ടിമാറ്റി

വിരുത നഗര്‍| VISHNU.NL| Last Updated: വ്യാഴം, 21 ഓഗസ്റ്റ് 2014 (14:25 IST)
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്റെ ഭര്‍ത്താവിനെ ബഹുമാനിക്കാതിരുന്ന 17കാരന്റെ കൈപ്പത്തി വെട്ടിമാറ്റി. തമിഴ്നാട്ടിലെ വിരുത നഗര്‍ ജില്ലയിലെ നരിക്കുടി പഞ്ചായത്തിലാണ് സംഭവം നടന്നത്. നരിക്കുടി പഞ്ചായത്ത് പ്രസിഡന്റായ ദേവിയുടെ ഭര്‍ത്താവായ കൃഷ്ണനും സംഘവും നടന്നുവരുന്നതിടെ ബഹുമാനം പ്രകടിപ്പിക്കാതിരുന്നതിനാണ് നടപ്പാക്കിയത്.

നരിക്കുടി പഞ്ചായത്തിലെ രാജദുരൈ എന്നയാളുടെ മകനായ കാര്‍ത്തികിനാണ് കൈപ്പത്തി നഷ്ടമായത്. തന്നെ ബഹുമാനിക്കതിരുന്നതില്‍ കലിപൂണ്ട കൃഷ്ണന്‍ പ്രശ്നമുണ്ടാക്കിയിരുന്നു എങ്കിലും നാട്ടുകാര്‍ പ്രശ്നം പറഞ്ഞു തീര്‍ത്തിരുന്നു. എന്നാല്‍ കൂടുതല്‍ ആക്രമണം ഭയന്ന കാര്‍ത്തിക് തന്റെ ജോലിസ്ഥലത്തേക്ക് മാറി നില്‍ക്കാന്‍ തീരുമാനിച്ചു.

ജോലി ചെയ്യുന്ന ശിവഗംഗയിലേക്ക് പോകുന്നതിനിടെ കൃഷ്ണനും സഹോദരങ്ങളായ കണ്ണനും കുമാറും ആക്രമിക്കുകയായിരുന്നു. വഴിയിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ഇടതു കൈ ഛേദിച്ചതായി പൊലീസ് പറഞ്ഞു. കൈ ഇല്ലാത്ത നിലയില്‍ അബോധാവസ്ഥയില്‍ കിടന്ന കാര്‍ത്തികിനെ ഗ്രാമവാസികള്‍ കണ്ടെത്തി.

ഉടന്‍ മധുരയിലെ രാജാജി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സമയം വൈകിപ്പോയതിനാല്‍ കൈ തുന്നിപ്പിടിപ്പിക്കാന്‍ സാധിച്ചില്ല. അക്രമികള്‍ക്കെതിരെ മുക്കുളം പൊലീസ് കേസ് എടുത്തു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :