ഭാര്യയെ കോടാലിക്ക് വെട്ടികൊന്നു, ഭര്‍ത്താവിന്റെ തലവെട്ടി

റിയാദ്| VISHNU.NL| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (12:30 IST)
മക്കളുടെ കണ്മുന്നില്‍ വച്ച് ഭാര്യയെ കൊടാലികൊണ്ട് വെട്ടിക്കൊന്ന ഭര്‍ത്താവിന് നല്‍കി. ഇയാളുടെ തലവെട്ടിയാണ് ശിക്ഷ നടപ്പാക്കിയത്. സൌദി പൌരനായ മഹ്ദി അല്‍ ഖബരി എന്നയാളുടെ വധശിക്ഷയാണ് തിങ്കളാഴ്ച നടപ്പിലാക്കിയത്.

ഭാര്യയായ ഷഖ്‌റ അല്‍ ബഹറിയെ ആണ് ഇയാല്‍ കോടാലികൊണ്ട് വെട്ടിക്കൊന്നത്.
നജ്‌റാന്‍ പട്ടണത്തില്‍ വെച്ചായിരുന്നു ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്.

ഇതോടെ ഈ വര്‍ഷം നജ്‌റാനില്‍ നടപ്പിലാക്കിയ വധശിക്ഷയുടെ എണ്ണം 23 ആയി. 2013ല്‍ 78 പേരാണ് സൗദിയില്‍ വധശിക്ഷയ്ക്ക് ഇരയായത്. കഴിഞ്ഞ ദിവസം മകനെ മര്‍ദ്ദിച്ചു കൊന്ന കുറ്റത്തിന് പിതാവിനെ ഇതേപോലെ വധശിക്ഷ സൌദിയില്‍ നടപ്പാക്കിയിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :