തമിഴ്നാട്ടില്‍ എല്ലാം ‘അമ്മ‘മയം

ചെന്നൈ| VISHNU.NL| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (18:08 IST)
തമിഴ് മക്കളെ കൈയ്യിലെടുക്കാനുള്ള പദ്ധതികളുമായി തമിഴ്നാട് മുഖ്യമന്ത്രി നടപ്പിലാക്കുന്ന അമ്മ പദ്ധതികളില്‍ ഒരെണ്ണംകൂടി വരുന്നു. നവജാത ശിശുക്കള്‍ക്കായുള്ള അമ്മ ബേബീ കെയര്‍കിറ്റ് പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത്. പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു.

അമ്മ ക്യാന്റീനും മെഡിക്കല്‍ ഷോപ്പിനും പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കുമാണ്‌ ബേബി കെയര്‍ കിറ്റ് ലഭിക്കുക. നവജാത ശിശുക്കള്‍ക്കുള്ള ടൗവ്വല്‍, ബേബി ബെഡ്‌, നാപ്‌കിന്‍, ബേബി ഓയില്‍, സോപ്പ്‌, കളിപ്പാട്ടം തുടങ്ങിയവയാണ്‌ അമ്മ ബേബി കെയര്‍ കിറ്റിലുള്ളത്‌.

കിറ്റൊന്നിന് 1000 രൂപ വിലവരുന്ന പദ്ധതി തമിഴ്‌നാട്‌ നിയമസഭയിലാണ്‌ ജയലളിത പദ്ധതി പ്രഖ്യാപിച്ചത്‌. പദ്ധതിക്കായി 67 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമീപകാലത്ത്‌ തന്നെ ജയലളിതയുടെ പേരില്‍ അമ്മ ഉപ്പ്‌, മിനറല്‍ വാട്ടര്‍ എന്നിവയും വിപണിയില്‍ എത്തിയിരുന്നു. സംസ്‌ഥാനത്തെ 6.7 ലക്ഷം നവജാത ശിശുക്കള്‍ക്ക്‌ പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ്‌ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :