വ്യാജമദ്യ ദുരന്തത്തില്‍ തമിഴ്‌നാട്ടില്‍ പത്ത് പേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 മെയ് 2023 (08:48 IST)
വ്യാജമദ്യ ദുരന്തത്തില്‍ തമിഴ്‌നാട്ടില്‍ പത്ത് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വിഴുപുരത്തും ചെങ്കല്‍പേട്ട് ജില്ലയിലുമായാണ് 10 പേര്‍ മരിച്ചത്. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ഞായറാഴ്ച ആറു പേരാണ് മരിച്ചത്. വ്യാജമദ്യം കഴിച്ചാണ് ഇവര്‍ മരണപ്പെട്ടതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. കൂടാതെ വ്യാജ മദ്യം കഴിച്ച് നിരവധി പേര്‍ ചികിത്സയില്‍ കഴിയുകയാണ്.

രണ്ടിടങ്ങളിലായാണ് മദ്യദുരന്തം ഉണ്ടായത്. ഈ രണ്ടു സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :