തമിഴ്നാട്ടിൽ ഒറ്റയടിക്ക് സമ്പൂർണ മദ്യനിരോധാനം ഏർപ്പെടുത്തുമെന്ന് ഡി എം കെ

തമിഴ്നാട്ടിൽ ഒറ്റയടിക്ക് സമ്പൂർണ മദ്യനിരോധാനം ഏർപ്പെടുത്തുമെന്ന് ഡി എം കെ

ചെന്നൈ| aparna shaji| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (11:45 IST)

തമിഴ്നാട്ടിൽ ഒറ്റയടിക്ക സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ഡി എം കെ പ്രസിഡനറ്റ് കരുണാനിധി രംഗത്ത്. ക്രമേണ മദ്യനിരോധന നയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ ജനറല്‍സെക്രട്ടറിയുമായ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കരുണാനിധിയുടെ പരസ്യ പ്രഖ്യാപനം.

സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്ന തമിഴ്നാട്ടിൽ 1971ൽ കരുണാനിധിയാണ് ബാറുകൾ തുറന്നതെന്നും മദ്യഷാപ്പുകൾ തുറക്കരുതെന്നാവശ്യപ്പെട്ട്മുൻ മുഖ്യമന്ത്രി സി രാജഗോപാലാചാരി കരുണാനിധിയുടെ കാൽക്കൽ വീണിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഇതിനെതിരെയാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

ജയലളിത മുഖ്യമന്ത്രി സ്ഥാനമേറ്റപ്പോള്‍ സംസ്ഥാനത്തെ എല്ലാ മദ്യഷാപ്പുകളും സര്‍ക്കാറിന്റെ അധീനതയിലുള്ള ടാസ്മാക്കിനു കീഴിലാക്കി. തമിഴ്‌നാടിന്റെ പലയിടങ്ങളിലും കൂടുതല്‍ ടാസ്മാക് മദ്യക്കടകള്‍ തുറക്കുകയാണ് അവര്‍ ചെയ്തത്. മറ്റ് പല പ്രശ്നങ്ങ‌ളും നിലനിൽക്കുമ്പോൾ ജനങ്ങ‌ളെ കബളിപ്പിക്കാനാണ് മദ്യനിരോധനവുമായി ജയലളിത രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ വൻ പരാജയം കാണുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :