തിങ്കളാഴ്ച മുതല്‍ എക്സിറ്റ് പോള്‍ നിരോധനം

തിങ്കളാഴ്ച മുതല്‍ എക്സിറ്റ് പോള്‍ നിരോധനം

തിരുവനന്തപുരം| Last Updated: തിങ്കള്‍, 4 ഏപ്രില്‍ 2016 (13:45 IST)
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എക്സിറ്റ് പോളുകളും സര്‍വേകളും അഭിപ്രായ വോട്ടെടുപ്പും നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഏപ്രില്‍ നാല് തിങ്കളാഴ്ച രാവിലെ ഏഴു മണി മുതല്‍ മേയ് 16 വൈകിട്ട് ആറര മണിവരെയാണ് ഈ നിരോധനം.

ജനപ്രാതിനിധ്യ നിയമം 126 (എ) വകുപ്പനുസരിച്ചാണ് ഈ നിരോധനം ഏര്‍പ്പെടുത്തിരിക്കുന്നത്. ഇതിനൊപ്പം 126 (1) ബി വകുപ്പനുസരിച്ച് വോട്ടെടുപ്പ് പൂര്‍ത്തിയാവുന്നതിനു 48 മണിക്കൂര്‍ മുമ്പ് അഭിപ്രായ സര്‍വേകള്‍, തിരഞ്ഞെടുപ്പ് സര്‍വേകള്‍ എന്നിവയുടെ ഫലമോ വിവരങ്ങളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് സമയം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെ ആക്കിയിട്ടുണ്ട്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :