വിജയകാന്തിന് ഡി എം കെ വാഗ്ദാനം ചെയ്തത് 500 കോടിയും 80 സീറ്റും: എം ഡി എം കെ നേതാവ് വൈകോ

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പിയും ഡി എം കെയും ഡി എം ഡി കെ നേതാവ് വിജയകാന്തിന് പണമുൾപ്പെടെയുള്ള വന്‍ വാഗ്ദാനങ്ങൾ നൽകിയെന്ന ആരോപ്പണവുമായി എം ഡി എം കെ നേതാവ് വൈക്കോ രംഗത്ത്.

ചെന്നൈ, തെരഞ്ഞെടുപ്പ്, വിജയകാന്ത്, ബി ജെ പി, സ്റ്റാലിൻ, കരുണാനിധി chennai, election, vijayakanth, BJP, stalin, karunanidi
ചെന്നൈ| സജിത്ത്| Last Modified ശനി, 26 മാര്‍ച്ച് 2016 (08:03 IST)
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പിയും ഡി എം കെയും ഡി എം ഡി കെ നേതാവ് വിജയകാന്തിന് പണമുൾപ്പെടെയുള്ള വന്‍ വാഗ്ദാനങ്ങൾ നൽകിയെന്ന ആരോപ്പണവുമായി എം ഡി എം കെ നേതാവ് വൈക്കോ രംഗത്ത്. ഡി എം കെ സഖ്യത്തിൽ ചേരുകയാണെങ്കില്‍ 500 കോടി രൂപയും 80 സീറ്റുകളും ഡി എം ഡി കെ നേതാവ് വിജയകാന്തിന് നൽകാമെന്നതായിരുന്നു വാഗ്ദാനം. കൂടാതെ ബി ജെ പി നൽകിയ വാഗ്ദാനം കേന്ദ്ര മന്ത്രിപദവും ഒരു രാജ്യസഭാ സീറ്റുമായിരുന്നുവെന്നും വൈക്കോ ആരോപിച്ചു. എന്നാൽ ഇത്തരം വാഗ്ദാനങ്ങള്‍ സ്വീകരിക്കാൻ വിജയകാന്ത് തയാറായില്ലെന്നും വൈക്കോ വ്യക്തമാക്കി.

'ഈ വാഗ്ദാനങ്ങളെല്ലാം വിജയകാന്ത് തള്ളി. തമിഴ്നാട്ടിൽ അഴിമതി രഹിത സർക്കാർ രൂപീകരിക്കുന്നതിനാണ് തങ്ങളുടെ ശ്രമം. അതിനായി വിജയകാന്ത് തങ്ങളോടൊപ്പം ചേരും. അഴിമതിരഹിത സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. അഴിമതി നിറഞ്ഞ ഡി എം കെയുടെ പണം അഴിമതിരഹിത സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി വിജയകാന്ത് നിഷേധിക്കുകയായിരുന്നു'– വൈക്കോ കൂട്ടിച്ചേര്‍ത്തു.

എന്നാൽ, വൈക്കോ മടത്തിയ ഈ പ്രസ്താവനയ്ക്കെതിരെ ഡി എം കെ രംഗത്തെത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രഷറർ എം കെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ വിജയകാന്തിന്റെ ഭാര്യ മറുപടി നൽകിയിട്ടുണ്ട്. തങ്ങളുടെ പാർട്ടി അധ്യക്ഷനായ കരുണാനിധി ഇതിനു അനുയോജ്യമായ നിയമനടപടി സ്വീകരിക്കും. കാത്തിരുന്നു കാണുക– സ്റ്റാലിൻ വ്യക്തമാക്കി. ഈ വിഷയുമായി എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അത് വിജയകാന്തിനോട് ചോദിക്കണമെന്നാണ് വിജയകാന്തിന്റെ ഭാര്യ പ്രേമലത മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

വൈക്കോയുടെ പാർട്ടി ഉൾപ്പെടെ നാലു പാർട്ടികളുമായി ചേർന്ന് തമിഴ്നാട്ടിൽ മൂന്നാം മുന്നണി രൂപീകരിക്കാൻ വിജയകാന്ത് തീരുമാനിച്ചിരുന്നു. നിലവില്‍ ഒരു കോടിയോളം പുതിയ വോട്ടർമാരാണ് വോട്ടേഴ്സ് ലിസ്റ്റിൽ ഉള്ളത്. അവർക്ക് വേണ്ടത് മദ്യരഹിത അഴിമതി രഹിത സംസ്ഥാനത്തെയാണ്. സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ പിന്തുണയാണ്തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതെന്നും വൈക്കോ പറഞ്ഞു. പീപ്പിൾസ് വെൽഫയർ ഫ്രണ്ട് എന്ന പേരിലാണ് ഈ മുന്നണി.
വി സി കെ, എം ഡി എം കെ, സി പി എം, സി പി ഐ എന്നീ പാർട്ടികളാണ്ഈ മുന്നണിയിലുള്ളത്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :