ചെന്നൈ|
Last Modified ഞായര്‍, 8 ജൂണ്‍ 2014 (11:27 IST)
തമിഴിലെ യുവതാരങ്ങളില്‍ പ്രമുഖനായ ജെയ് ഇസ്ലാം മതം സ്വീകരിച്ചു. ചെന്നൈയിലെ ടിനഗറിലുള്ള അഞ്ജുമാന്‍ ജുമാ മസ്ജിദില്‍ പ്രമുഖ സംഗീത സംവിധായകനും സംഗീത ചക്രവര്‍ത്തി ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജയ്ക്കൊപ്പം നിസ്കാരത്തിനെത്തിയ ജെയ്‌യെ കണ്ടതോടെയാണ് മതംമാറ്റം പുറം ലോകമറിയുന്നത്.
ജെയ് ഇസ്ലാം മതം സ്വീകരിച്ചുവെന്നുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. മാത്രമല്ല താരം റമദാന്‍ നോന്പ് അനുഷ്ഠിച്ചിരുന്നതായും വാര്‍ത്തളുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ജെയ് ഒഴിഞ്ഞു മാറുകയും ചെയ്തു. ഒടുവില്‍ താരത്തെ അപ്രതീക്ഷിതമായി പള്ളിയില്‍ കണ്ടതോടെയാണ് അഭ്യൂഹങ്ങളുടെ ചുരുളഴിഞ്ഞത്.
ഹിന്ദു-ക്രിസ്ത്യന്‍ വിവാഹ വൈവിധ്യങ്ങള്‍ പ്രമേയമായി വരുന്ന അനീസ് സംവിധാനം ചെയ്ത തിരുമണം എന്നും നിക്കാഹില്‍ ജെയ് ആയിരുന്നു നായക വേഷത്തില്‍. ഈ ചിത്രത്തിനു ശേഷമാണ് ജെയ് ഇസ്ലാമിലേക്ക് കൂടുതല്‍
അടുക്കുന്നത്. മതം മാറ്റത്തെക്കുറിച്ച് ജെയ് പ്രതികരിച്ചിട്ടില്ലെങ്കിലും ജെയ്‌യോട് അടുത്തവര്‍ മതം മാറ്റം ഉറപ്പിച്ചിട്ടുണ്ട്.
സുബ്രഹ്മണ്യപുരം എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടെയില്‍ ചിരപ്രതിഷ്ഠ നേടിയ ജെയ് തമിഴിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരമാണ്. പോയവര്‍ഷം പുറത്തിറങ്ങിയ രാജാ റാണി കൂടാതെ എങ്കേയും എപ്പോതും, ഗോവ തുടങ്ങിയ നിരവധി ഹിറ്റുകള്‍ ജെയ്‌യുടേതായുണ്ട്.