ന്യൂഡല്‍ഹി|
Last Modified ബുധന്‍, 28 മെയ് 2014 (09:25 IST)
പ്രതിരോധ മേഖലയിലെ ആധുനികരണം കഴിഞ്ഞ ഏതാനും കൊല്ലമായി മന്ദീഭവിച്ചുവെന്ന് പ്രതിരോധമന്ത്രാലയത്തിന്റെ അധികച്ചുമതല കൂടി ലഭിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനാണ് തന്റെ മുന്‍ഗണനയെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേനയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ വേഗത്തില്‍ അവര്‍ക്ക് ലഭ്യമാക്കും. ഇതിനൊപ്പം, ആധുനികീകരണനടപടികള്‍ ത്വരപ്പെടുത്തുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. പ്രതിരോധമേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്നുയര്‍ത്തുന്നത് വിശദമായ പരിശോധന ആവശ്യമായ വിഷയമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രതിരോധവകുപ്പില്‍ തനിക്ക്
താത്കാലിക ചുമതല മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന മന്ത്രിസഭാ വികസനത്തിന് ശേഷം പ്രതിരോധത്തിന് മുഴുവന്‍സമയ മന്ത്രിയെ ലഭിക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.