വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 18 ഏപ്രില്‍ 2020 (08:56 IST)
ലോകത്താകെ കോവിഡ് ബധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 1,53,822 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ലോകത്താകമാനം രോഗ ബധിതരുടെ 2,240,191 ആയി ഉയർന്നു. ഇതിൽ 5,68,343 പേർക്ക് രോഗം ഭേതമായി. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരമാണ് ഇത്.
അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കുറിനിടെ അമേരിക്കയിൽ മാത്രം 2,535 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യ 37,000 പിന്നിട്ടു. ഇറ്റലിയിൽ മരണം 22,745 ആയി. സ്പെയിനിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20000 കടന്നു. ഫ്രാൻസിൽ 18,641 പേരും ബ്രിട്ടണിൽ 14,576 പേരും കോവിഡ് ബാധിച്ച് മരിച്ചു.