കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശി മരിച്ചു

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 18 ഏപ്രില്‍ 2020 (08:29 IST)
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സായിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85) ആണ്‌ മരിച്ചത്‌. വീരാന്‍കുട്ടിയുടെ അവസാനത്തെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ നില ഗുരുതരമാവുകയായിരുന്നു

മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു ഇദ്ദേഹം ചികിത്സായിൽ കഴിഞ്ഞിരുന്നത്‌.
രോഗം ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും കോവിഡ്‌ പരിശോധനയ്ക്ക്‌ അയച്ചിട്ടുണ്ട്‌. വൃക്ക രോഗവും ഹൃദയ സാംബന്ധമായ പ്രശ്നങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതാണ് ആരോഗ്യനില താകരാറിലാക്കിയത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :