നായ പിന്നാലെ ഓടി, രക്ഷപ്പെടാന്‍ ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി; സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം

രേണുക വേണു| Last Modified ബുധന്‍, 18 ജനുവരി 2023 (12:12 IST)

നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ഹൈദരബാദില്‍ നിന്നുള്ള മുഹമ്മദ് റിസ്വാന്‍ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കസ്റ്റമര്‍ക്ക് ഫ്‌ളാറ്റിലെത്തി ഭക്ഷണം ഡെലിവറി ചെയ്യുന്നതിനിടെയാണ് സംഭവം. കസ്റ്റമറുടെ ജര്‍മന്‍ ഷെപ്പേഡ് ബ്രീഡില്‍ ഉള്‍പ്പെട്ട നായ മുഹമ്മദ് റിസ്വാന്റെ പിന്നാലെ ഓടി. നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റിസ്വാന്‍ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ഗുരുതര പരുക്കുകളോടെ മൂന്ന് ദിവസത്തോളം റിസ്വാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നായയുടെ ഉടമസ്ഥനെതിരെ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈദരബാദ് ബഞ്ചാര ഹില്‍സിലെ ലംബിനി റോക്ക് കാസില്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :