തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 17 ജനുവരി 2023 (15:17 IST)
തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മധുര ജില്ലയിലെ പാലമേട്ടിലും തിരുച്ചിറ പള്ളിയിലെ സൂറിലും ആണ് മരണങ്ങള്‍ സംഭവിച്ചത്. തിങ്കളാഴ്ചയാണ് ജെല്ലിക്കെട്ട് മത്സരങ്ങള്‍ നടന്നത്. മത്സരങ്ങളില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലമേട് ജെല്ലിക്കട്ടില്‍ ഒമ്പത് കാളകളെ പിടിച്ചു മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന 27 കാരനായ അരവിന്ദ് രാജന്‍ ആണ് മരിച്ചത്. കാളയുടെ കുത്തേറ്റ് ആയിരുന്നു മരണം.

കാളയുടെ മുതുകില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് കൊമ്പുകൊണ്ട് കുത്തേക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സമാനമായ രീതിയിലാണ് പുതുക്കോട്ട സ്വദേശി 25കാരനായ അരവിന്ദും മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :