ഉത്തരേന്ത്യയിൽ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം രേഖപ്പെടുത്തി, തണുത്ത് വിറച്ച് ഡൽഹി

Cold wave
അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ജനുവരി 2023 (13:17 IST)
കടുത്ത ശൈത്യത്തിൽ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. സീസണിലെ ഏറ്റവും കൂടിയ തണൂപ്പാണ് ഇന്ന് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രീയാണ് ഡൽഹിയിലെ ഇന്നത്തെ താപനില. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഉത്തരേന്ത്യയിൽ ശൈത്യതരംഗം ശക്തിപ്രാപിക്കുകയാണ്.

ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ്,ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമാണ്. പഞ്ചാബ്,രാജസ്ഥാൻ,ബിഹാർ,ഹരിയാന,ഉത്തർപ്രദേശ്,പശ്ചിമബംഗാൾ,സിക്കിം,അസം,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം അതിശൈത്യത്തിൻ്റെ പിടിയിലാണ്. ബുധനാഴ്ച വരെ ഇതുപോലെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മൂടൽ മഞ്ഞിനൊപ്പം വായുനിലവാരം മോശം അവസ്ഥയിലായതും ദുരിതം സൃഷ്ടിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :