'ലോകത്ത് ജനിക്കുന്നവരെല്ലാം ഹിന്ദുക്കള്‍; ഇന്ത്യയുടെ സമത്വം കാത്തതും ഹിന്ദുക്കള്‍'

 സ്വാമി സദാനന്ദ് സരസ്വതി , മോഹന്‍ ഭഗവത് , ഹിന്ദുക്കള്‍
അഹമ്മദാബാദ്| jibin| Last Modified തിങ്കള്‍, 5 ജനുവരി 2015 (12:12 IST)
ലോകത്ത് എല്ലാ കുട്ടികളും പിറക്കുന്നത് ഹിന്ദുക്കളായിട്ടാണെന്ന്
സ്വാമി സദാനന്ദ് സരസ്വതി. ഇന്ത്യയില്‍ ഹിന്ദുക്കളില്ലായിരുന്നെങ്കില്‍ രാജ്യത്തിന്റെ സമത്വവും ഐക്യവും കാത്തു സൂക്ഷിക്കാന്‍ കഴിയില്ലായിരുന്നുവെന്നും. എന്നിട്ടും
ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും മതം മാറ്റത്തിന്റെ ഇരകളായി തീര്‍ന്നുവെന്നും
അദ്ദേഹം പറഞ്ഞു.

ലോകത്ത് എല്ലാവരും ജനിക്കുന്നത് ഹിന്ദുക്കളായാണെന്നതിന് വേദങ്ങളില്‍ ശക്തമായ തെളിവുണ്ട്. എന്നിട്ടും എല്ലാവരും മറ്റ് മതങ്ങള്‍ തേടി പോകുന്നു. ഈ സാഹചര്യത്തില്‍
ഹിന്ദുക്കള്‍ തന്നെയാണ് മതംമാറ്റത്തിന്റെ ഏറ്റവും ഇരകളായി തീരുന്നതെന്നും സ്വാമി സദാനന്ദ് സരസ്വതി പറഞ്ഞു. ഹിന്ദുക്കള്‍ മതം മാറിയത് മൂലം മറ്റ് മതങ്ങള്‍ക്കാണ് കൂടുതല്‍ നേട്ടം ഉണ്ടായത്. എന്നിട്ടും ഇന്ത്യയുടെ ഐക്യം കാത്ത് പരിപാലിക്കാന്‍ ഹിന്ദുക്കള്‍ക്ക് ആയെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പങ്കെടുത്ത പരിപാടിയിലാണ് സ്വാമി സദാനന്ദ് സരസ്വതി വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രസ്താവന നടത്തിയത്. രണ്ട് ഗുജറാത്ത് മന്ത്രിമാരും 15,425 ആര്‍എസ്എസ് പ്രചാരകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :