ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ബുധന്‍, 13 ഓഗസ്റ്റ് 2014 (19:24 IST)
ഇന്ത്യയില്‍ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. ലോക്സഭയില്‍ വര്‍ഗീയ കലാപ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരി പണ്ഡിറ്റുകളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കോണ്‍ഗ്രസ് ഒന്നും പറഞ്ഞില്ല. മുംബൈ ആസാദ് മൈതാനത്തെ പൊലീസ് മര്‍ദന വിഷയത്തിലും കോണ്‍ഗ്രസ് പ്രതികരിച്ചില്ല. പാകിസ്താന് വേണ്ടിയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നതെന്നും കലാപങ്ങള്‍ക്ക് കാരണം ബിജെപി തന്നെയാണെന്നും ലോക്സഭയില്‍ നടത്തിയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഭരണപക്ഷത്തിന്റെ
പിന്‍ബലമുള്ള സംഘടനകളാണ് രാജ്യത്ത് കലാപമുണ്ടാക്കി ദ്രൂവീകരണത്തിന് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
ബിജെപിക്ക് സ്വാധീനമുള്ള ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ നടക്കുന്നത്. എന്നാല്‍ കേരളവും കര്‍ണ്ണാടകയും പോലുള്ള സംസ്ഥാനങ്ങളില്‍ കലാപങ്ങളുണ്ടാകാത്തത് അവിടെ ബിജെപിക്ക് വ്യക്തമായ സ്വാധീനമില്ലത്തതാണെന്നും കൊണ്‍ഗ്രസ് സമര്‍ഥിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ് പറഞ്ഞു. കേരളത്തില്‍ 2012ല്‍ മുപ്പത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായെന്നും ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു