ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 14 മെയ് 2014 (17:23 IST)
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പാലായനം ചെയ്ത ഹിന്ദുക്കളുടെ എണ്ണം 25,000 വരുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു.
പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് നേതാവ് രമേഷ് കുമാര്‍ വംഘ്‌വിനി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദുക്കള്‍ക്കു നേരെ നടന്ന അക്രമണങ്ങളെ തുടര്‍ന്നാണ് പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തതെന്ന് ഡോക്ടര്‍ രമേഷ് കുമാര്‍ വംഘ്‌വിനി പറഞ്ഞു.
പാക്ക് ഹിന്ദു കൗണ്‍സിലിന്റെ രക്ഷാധികാരി കൂടിയാണ് രമേഷ് കുമാര്‍ വംഘ്‌വിനി. അടുത്തിടെ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ അക്രമം വര്‍ദ്ധിച്ചിട്ടുണ്ട്. പരിശുദ്ധ ഗ്രന്ഥത്തെ നിന്ദിച്ചുവെന്നാരോപിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ഹിന്ദുക്ഷേത്രം പാക്കിസ്ഥാനില്‍ അക്രമിച്ചിരുന്നു.