ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (12:27 IST)
രാജ്യത്തെ ഏറ്റുമുട്ടല്‍ കേസുകളില്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. ഇതിന് വേണ്ടി സുപ്രീംകോടതി പ്രത്യേക മാര്‍ഗരേഖ നിര്‍ദ്ദേശിച്ചു. ഏറ്റുമുട്ടല്‍ കേസുകളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അന്വേഷണം നടത്തേണ്ടത് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലായിരിക്കണം.
അന്വേഷണത്തിന് സിഐഡിയോ പ്രത്യേക അന്വേഷണസംഘമോ വേണം. ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ മനുഷ്യാവകാശ കമ്മിഷനെയോ മജിസ്‌ട്രേറ്റിനെയോ അറിയിക്കണം. അന്വേഷണത്തില്‍ വീഴ്‍ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.