ഏറ്റുമുട്ടല്‍ കേസുകളില്‍ അന്വേഷണം വേണം: സുപ്രീംകോടതി

  സുപ്രീംകോടതി , ഏറ്റുമുട്ടല്‍ , മാര്‍ഗരേഖ , ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (12:26 IST)
രാജ്യത്തെ ഏറ്റുമുട്ടല്‍ കേസുകളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിനായി കോടതി മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തു.

രാജ്യത്തെ ഏറ്റുമുട്ടല്‍ കേസുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലായിരിക്കണം. ഇത്തരം കേസുകള്‍ക്കായി സിഐഡിയോ പ്രത്യേക അന്വേഷണസംഘമോ ആവശ്യമാണ്. ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ മനുഷ്യാവകാശ കമ്മിഷനെയോ മജിസ്‌ട്രേറ്റിനെയോ അറിയിക്കണം.

ഏറ്റുമുട്ടല്‍ കഴിഞ്ഞാലുടന്‍ അന്വേഷണ സംഘത്തിനോ പൊലീസിനോ പാരിതോഷങ്ങളോ സ്ഥാനകയറ്റങ്ങളോ നല്‍കരുത്. അന്വേഷണത്തില്‍ വീഴ്‍ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :