കൂലിപ്പണി ചെയ്തിട്ടാണെങ്കിലും ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (15:02 IST)
കൂലിപ്പണി ചെയ്തിട്ടാണെങ്കിലും ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രീം കോടതി. സുപ്രീംകോടതി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേലാം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ബിസിനസ് തകര്‍ന്നെന്നും വരുമാനം ഇല്ലാത്തതിനാല്‍ ഭാര്യക്കും മക്കള്‍ക്കും ജീവനാംശം നല്‍കാന്‍ സാധിക്കില്ലെന്നും കാണിച്ചു ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

എന്നാല്‍ പരാതിക്കാരന്‍ ശാരീരിക ക്ഷമതയുള്ള ആളാണെന്നും അതിനാല്‍ നിയമാനുസൃതമായ ഏതെങ്കിലും വഴിയിലൂടെ പണം ഉണ്ടാക്കി ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കും ചെലവിന് നല്‍കണമെന്നും കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :