സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (09:46 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് & പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. www.lbscentre.kerala.gov.in
എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വെബ്സൈറ്റില്‍ക്കൂടി കോളേജ്/കോഴ്സ് ഓപ്ഷനുകള്‍ ഒക്ടോബര്‍ 7 വരെ സമര്‍പ്പിക്കാം.
വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകള്‍ സമര്‍പ്പിക്കേണ്ടത്. പുതിയ കോളേജുകള്‍ വരുന്ന മുറയ്ക്ക് ഓപ്ഷന്‍ സമര്‍പ്പണത്തിന് അവസരം നല്‍കുന്നതാണ്. ഓപ്ഷനുകള്‍ സമര്‍പ്പിക്കാത്തവരെ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്കു 0471-2560363, 364 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.