കൊറോണ കാലത്ത് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ മാതൃകാപരമെന്ന് ലോക ബാങ്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (11:18 IST)
കൊറോണ കാലത്ത് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ മാതൃകാപരമെന്ന് ലോക ബാങ്ക്. ലോകബാങ്ക് അധ്യക്ഷന്‍ ഡേവിഡ് മാല്‍പാസ് ആണ് ഇക്കാര്യം പറഞ്ഞത്. ആവശ്യക്കാര്‍ക്ക് പണം നേരിട്ടുനല്‍കിയ ഇന്ത്യ മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയാണ്. കൊറോണ കാലത്ത് ഇന്ത്യയുടെ ഡിജിറ്റല്‍ ക്യാഷ് ട്രാന്‍സ്ഫര്‍ വഴി ഗ്രാമീണരില്‍ 85ശതമാനം പേര്‍ക്കും നഗരങ്ങളിലെ 69 ശതമാനം പേര്‍ക്കും സഹായം എത്തിയതായും പറയുന്നു.

കൊറോണ ഏറ്റവും ഗുരുതരമായി ബാധിച്ചത് ദരിദ്രരാജ്യങ്ങളെയാണെന്നും ലോകബാങ്ക് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :