അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ പിതാവിന്റെ സമ്മതം ആവശ്യമില്ല

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 6 ജൂലൈ 2015 (13:44 IST)
അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്നും ഇതിന് കുട്ടിയുടെ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സുപ്രീം കോടതി. കുട്ടിയുടെ പൂര്‍ണ്ണ അവകാശം അവിവാഹിതയായ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ പിതാവാരാണെന്ന് വെളിപ്പെടുത്തണമെന്ന് കീഴ്ക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ റൂളിംഗ് വന്നിരിക്കുന്നത്.

തന്റെ കുട്ടിയുടെ അച്ഛനായ ആള്‍ തന്നോടൊപ്പം രണ്ടു മാസം മാത്രമാണ് താമസിച്ചതെന്നും കുട്ടിയുണ്ടെന്ന കാര്യം പോലും അയാള്‍ക്ക് അറിയില്ലെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഈ സ്ത്രീയുടെ പരാതി നേരത്തെ പരിഗണിച്ച കീഴ്‌ക്കോടതിയോട് വിധി പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി കുട്ടിയുടെ ക്ഷേമം പരിഗണിക്കാതെയാണ് കോടതി വിധി പറഞ്ഞതെന്നും അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് വിക്രംജിത് സിങ് അധ്യക്ഷനായ ബഞ്ചാണ് പരാതി പരിഗണിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :