ചെന്നൈ|
JOYS JOY|
Last Updated:
ചൊവ്വ, 30 ജൂണ്‍ 2015 (07:48 IST)
തമിഴ്നാട് നിയമസഭ മണ്ഡലമായ ആര്‍ കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം.
ജയം ഉറപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൂരിപക്ഷം എത്രയെന്ന് മാത്രമാണ് അണികള്‍ക്ക് അറിയേണ്ടത്. ഉപതെരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെയ്ക്ക് പ്രമുഖ കക്ഷികളില്‍ നിന്നൊന്നും എതിര്‍പ്പ് ഉണ്ടായിരുന്നില്ല.
ആകെ സി പി ഐ മാത്രമായിരുന്നു പ്രമുഖ പാര്‍ട്ടികളില്‍ നിന്ന് മത്സരവുമായി രംഗത്ത് ഉണ്ടായിരുന്നത്. ഡി എം കെ ഉള്‍പ്പെടെയുള്ള പ്രമുഖ കക്ഷികള്‍ ഒന്നും ആര്‍ കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലായിരുന്നു.
ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 74.4 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്.
ഇതില്‍ 74.8 ശതമാനം സ്ത്രീ വോട്ടര്‍മാരും 74 ശതമാനം പുരുഷ വോട്ടര്‍മാരും ആയിരുന്നു.