Supermoon 2022: ഇന്ത്യയില്‍ സൂപ്പര്‍മൂണ്‍ കാണുന്ന സമയം?

രേണുക വേണു| Last Modified ബുധന്‍, 13 ജൂലൈ 2022 (15:20 IST)

Supermoon 2022: ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ദൃശ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഈ വര്‍ഷം നാല് സൂപ്പര്‍ മൂണ്‍ ഉണ്ട്. അതില്‍ മൂന്നാമത്തെയാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുക. നാസയുടെ പഠനം അനുസരിച്ച് അടുത്ത സൂപ്പര്‍ മൂണ്‍ ഓഗസ്റ്റ് 12 നാണ്.

ഇന്ന് രാത്രിയോടെ സൂപ്പര്‍മൂണ്‍ ദൃശ്യമാകുമെന്ന് നാസ അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് ഇത് ദൃശ്യമായിക്കൊണ്ടിരിക്കും. ഏറ്റവും തിളക്കമേറിയ സൂപ്പര്‍മൂണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം (EDT) പ്രകാരം ജൂലൈ 13 ബുധനാഴ്ച വൈകിട്ട് 2.38 നാണ് സൂപ്പര്‍മൂണ്‍ ദൃശ്യമാകുക. അതായത് ഇന്ത്യന്‍ സമയം വ്യാഴാഴ്ച (ജൂലൈ 14) പുലര്‍ച്ചെ 12.08 ന്. ഈ സൂപ്പര്‍ മൂണിന് ബക്ക് മൂണ്‍ എന്നും പേരുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ വരെ ഈ സൂപ്പര്‍മൂണ്‍ ദൃശ്യം ആസ്വദിക്കാം.

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുന്നത്. ഭൂമിയില്‍ നിന്ന് 3,57,264 കിലോമീറ്റര്‍ മാത്രം അകലെയായിരിക്കും ഈ സമയത്ത് ചന്ദ്രന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :