മുംബൈ|
VISHNU.NL|
Last Updated:
ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (12:47 IST)
ലോകരാജ്യങ്ങളുടെ ഇടയില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ കരുത്ത് തെളിയിക്കാന്‍ ഇത്യ തയ്യാറെടുക്കുന്നു. ഇതിനായി രാജ്യത്തെമ്പാടും 4,500 കോടി രൂപ മുതല്‍മുടക്കി സൂപ്പര്‍ കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിനായി സൂപ്പര്‍ കമ്പ്യൂട്ടര്‍ മിഷന്‍ സമര്‍പ്പിച്ച പദ്ധതിയ്ക്ക് ധന മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പ്യൂട്ടര്‍ ശൃഖലകളുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രാജ്യാന്തര തലത്തില്‍ അതിവേഗ കമ്പ്യൂട്ടറുകളുടെ പട്ടികയെടുത്താല്‍ ആദ്യ 100 സ്‌ഥാനങ്ങളില്‍ ഇന്ത്യയുടെ രണ്ട് കമ്പ്യൂട്ടറുകള്‍ക്കേ സ്‌ഥാനമുള്ളൂ. അമേരിക്ക, ചൈന എന്നി രാജ്യങ്ങളാണു സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ ഇപ്പോള്‍ ഒന്നാമതുള്ളത്.
നിലവില്‍ ഇന്ത്യയില്‍ ഉള്ള സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ വേഗത്തേക്കാള്‍ 40 ഇരട്ടി വേഗമുള്ള സൂപ്പാര്‍ കമ്പ്യൂട്ടറാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
സൂപ്പര്‍ കമ്പ്യൂട്ടര്‍ സ്‌ഥാപിക്കാന്‍ 20,000 ചതുരശ്രഅടി സ്‌ഥലം വേണ്ടിവരും. 1,000 ലക്ഷം കോടിയിലേറെ മൂല്യമുള്ള രണ്ടു സംഖ്യകളുടെ തുക ഒരു സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് കണക്കാക്കാന്‍ ഈ കമ്പ്യൂട്ടറുകള്‍ക്കാകും. ഒരേസമയം 6,000 ലാപ്‌ടോപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാലുള്ള വേഗം ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന് ഉണ്ടാകും.