ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (17:12 IST)
രാജ്യത്ത് ജനങ്ങളില്‍ നിന്ന് അനുദിനം അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന സിപിഎം പിടിച്ചു നില്‍ക്കാനായി ന്യൂജനറേഷന്‍ മുഖം സ്വീകരിക്കനൊരുങ്ങുന്നു. മാറ്റങ്ങളുടെ പാതയില്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന പ്രതിഛായ ഇനിമുതല്‍ വേണ്ടെന്ന് വയ്ക്കാനാണ് സിപിഎം പൊലിറ്റ്ബ്യൂറോ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ സ്വാധീനമില്ല എന്നും ഇത്തരക്കാര്‍ പാര്‍ട്ടിയേ ശല്യക്കാരുടേയും വയസന്മാരുടേയും പാര്‍ട്ടിയായി സിപിഎമ്മിനേ കാണുന്നു എന്നുമാണ് പൊളിറ്റ്ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്.
മധ്യവര്‍ഗ്ഗത്തിന്റെ പിന്തുണയൊടെയാണ് കേന്ദ്രത്തില്‍ ബിജെപി ശക്തമായി തിരികെ വന്നത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ളതും പൊളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് പേജുള്ള റിപ്പോര്‍ട്ടാണ് പോളിറ്റ് ബ്യൂറോ തയ്യാറാക്കിയത്. വിശദ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ നയരേഖ സിപിഎം അംഗീകരിക്കും.
പുതിയ മധ്യവര്‍ഗ്ഗം ഉരുത്തിരിഞ്ഞതാണ് സിപിഎമ്മിന് ശക്തി ചോരാന്‍ കാരണം. ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്ക് കുടിയേറ്റം കൂടി. പുതിയ തരം ജോലികള്‍ മധ്യവര്‍ഗ്ഗത്തിന്റെ സാമ്പത്തിക സ്ഥിതി കൂട്ടി. സംവരണത്തിലൂടെ പിന്നാക്ക വിഭാഗങ്ങളും നവ മധ്യവര്‍ഗ്ഗ ചേരിയിലെത്തി. ഇവരെല്ലാം സിപിഎമ്മന്റെ നയങ്ങളെ അംഗീകരിക്കുന്നില്ല. ഈ വിഭാഗങ്ങളെ ഒപ്പം നിറുത്തി മാത്രമേ തെരഞ്ഞെടുപ്പ് വിപ്ലവത്തിന് കഴിയൂ. ഇതാണ് നരേന്ദ്ര മോഡിയും ബിജെപിയും ചെയ്തതെന്ന് പൊളിറ്റ്ബ്യൂറൊ സമ്മതിക്കുന്നു.
ഇതിനായി സമര രീതിയിലടക്കം സമൂലമായ മാറ്റമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. മധ്യവര്‍ഗ്ഗത്തിന് ബുദ്ധിമുട്ടൊന്നുമില്ലാത്തതും അവരേക്കുടി ആകര്‍ഷിക്കുന്നതുമാകണം പുതിയ സമര രീതികള്‍. ഇതിനായി നൃത്ത ചുവടുകളുമായി പ്രതിഷേധം ഉയര്‍ത്തുന്ന ഫ്‌ളാഷ് ബോബ് സമര രീതി, ഓണ്‍ലൈന്‍ പെറ്റീഷന്‍, ഡോക്യുമെന്ററികള്‍, നേതാക്കാളുടെ പ്രസംഗ ശൈലിയിലുള്ള സമൂലമായ മാറ്റം എന്നിവയാണ് പൊലിറ്റ് ബ്യൂറോ മുന്നൊട്ട് വച്ചിരിക്കുന്നത്.
തൊഴിലാളി വര്‍ഗ്ഗത്തെ മാത്രം കൂടെ നിര്‍ത്തി തെരഞ്ഞെടുപ്പ് വിപ്ലവം അസാധ്യമാണ്. മധ്യവര്‍ഗ്ഗത്തെ ഒപ്പം നിര്‍ത്താന്‍ പ്രത്യേക പദ്ധതികളും വേണം. മാലിന്യനിര്‍മ്മാര്‍ജ്ജനമെന്ന സാമൂഹി വെല്ലുവിളി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ളവ ഇതിന്റെ ഭാഗമായി ചെയ്യണം. മധ്യവര്‍ഗ്ഗം സിപിഎമ്മിനെ ശല്യക്കാരായി കാണുന്നുവെന്ന തിരിച്ചറിവും സിപിഎമ്മിനുണ്ട്. വെറുതെ പ്രസംഗിച്ച് നടക്കുന്ന ബൂര്‍ഷകളായി കമ്മ്യൂണിസ്റ്റ് നേതാക്കളെ വിലയിരുത്തുന്നു. യുവാക്കള്‍ക്ക് പാര്‍ട്ടിയെ പറ്റി അറിയില്ലെന്നും രേഖ വിശദീകരിച്ചിരിക്കുന്നു.
ബംഗാളില്‍ പാര്‍ട്ടിക്ക് ഉണ്ടായ തിരച്ചടിയും കേരളത്തിലെ പിന്നോട്ട് പോക്കുമെല്ലാമാണ് പുതിയ രീതിയിലേക്ക് ചുവട് മാറാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതരാക്കിയത്. മധ്യവര്‍ഗ്ഗത്തിനൊപ്പം യുവാക്കളും പാര്‍ട്ടിയിലേക്ക് അടുപ്പിക്കണം. സമര രീതികള്‍ മാറ്റിയാലേ ഇത് സാധ്യമാകൂ.
സമരത്തിന് സഖാക്കള്‍ പഠിക്കണമെന്നാണ് നയരേഖയിലെ ആവശ്യം.
കൂടാതെ പുതിയ വര്‍ഗ്ഗ ബഹിജന സംഘടനകളെ കാലോചിതമായി വളര്‍ത്തിയെടുക്കണമെന്നും ന്യരേഖ പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.