ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (16:36 IST)
പാകിസ്ഥാന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ജമ്മു കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി കേന്ദ്രം വിലയിരുത്തുന്നുണ്ട്. ഗ്രാമവാസികളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കശ്മീരില്‍ ഇപ്പോള്‍ സംഭവിക്കുന്നത് വളരെ ഗൌരവതരമായ കാര്യമാണെന്നും പാക്കിസ്ഥാന്‍ ഇതില്‍ നിന്നു പിന്‍തിരിയണമെന്നും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവരുടെ രാജ്യത്തിനു തന്നെ ദോഷം ചെയ്യുമെന്നും ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ബലിപെരുന്നാള്‍ ദിനം ഇത്തരത്തില്‍ ഒരു ആക്രമണം നടന്നത് തികച്ചും അപലപനീയമാണെന്ന് മുന്‍ വിദേശകാര്യ മന്ത്രി സല്‍മാര്‍ ഖുര്‍ഷിദ് പറഞ്ഞു.
ഇന്നു രാവിലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ വെടിവെയ്പ്പില്‍ ഗ്രാമവാസികളായ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. 29 പേര്‍ക്ക് പരുക്കേറ്റു. ജമ്മു കാശ്മീരിലെ അര്‍ണിയ സെക്ടറിലാണ് ഇന്ന് രാവിലെ ശക്തമായ വെടിവെയ്പ്പുണ്ടായത്.