സുനന്ദയുടെ മരണം പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്ന് കോണ്‍ഗ്രസ്

  സുനന്ദ പുഷ്‌കര്‍ , റാഷീദ് ആല്‍വി , ശശി തരൂര്‍ , കൊലപാതകം
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 6 ജനുവരി 2015 (16:38 IST)
മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭാ എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം. സുതാര്യമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നതെന്നും. തരൂരിനെതിരെ കുറ്റങ്ങളൊന്നും പൊലീസ് ചുമത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് റാഷീദ് ആല്‍വി വ്യക്തമാക്കി.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ വിശദ അന്വേഷണം ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഏത് സാഹചര്യത്തിലാണ് പൊലീസ് ഒരു വര്‍ഷം കേസ് താമസിപ്പിച്ചത്. പ്രതികാര മനോഭാവത്തോടെ വിഷയത്തെ കാണരുതെന്നും
റാഷീദ് ആല്‍വി പറഞ്ഞു. ഏതുതരം അന്വേഷണം നടത്തണമെന്ന് പൊലീസാണ് തീരുമാനിക്കേണ്ടത്. കേസില്‍ 302മത് വകുപ്പ് ചുമത്തിയത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഭിംസെന്‍ ബസ്സിയാണ് സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തിയത്. മരണം അസ്വാഭാവികത നിറഞ്ഞതാണെന്നും വിഷം ഉള്ളില്‍ ചെന്നതു മൂലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സെക്ഷന്‍ 302 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :