സുനന്ദ പുഷ്കറുടെ മരണം: വിദേശ ബന്ധം അന്വേഷിക്കും

ന്യൂഡല്‍ഹി| Last Updated: വെള്ളി, 14 നവം‌ബര്‍ 2014 (12:08 IST)
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുവന്നവരുടെ പങ്ക് അന്വേഷിക്കും ഡല്‍ഹി പൊലീസാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ദുബൈ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നു വന്നുടെ
പങ്കാണ് അന്വേഷിക്കുക.

അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 17ന് ദുബായില്‍ നിന്നും പാകിസ്താനില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും യാത്ര ചെയ്തവരുടെ പട്ടിക പോലീസ് പരിശോധിക്കും.

ഇതുകൂടാതെ സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവങ്ങള്‍ അമേരിക്കയിലെയോ, സ്‌കോട്ട്‌ലന്റിലേയോ ലാബുകളില്‍ പരിശോധിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :